ആറ്റിങ്ങലിൽ യുവാവ് മർദനമേറ്റ് മരിച്ചു; ഒരാൾ പോലീസ് കസ്റ്റഡിയിൽ

sreejith

തിരുവനന്തപുരം ആറ്റിങ്ങലിൽ മർദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്താണ് മരിച്ചത്. ലഹരിമാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് മരണകാരണമെന്നാണ് സൂചന. ബുധനാഴ്ച രാത്രിയാണ് ശ്രീജിത്തിന് മർദനമേറ്റത്. ഇയാളെ ആശുപത്രിയിൽ എത്തിച്ച രണ്ട് പേർ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇന്നലെ രാത്രി 11 മണിയോടെയാണ് ശ്രീജിത്തിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ ശ്രീജിത്ത് മരിച്ചിരുന്നു. ശരീരത്തിൽ അടിയേറ്റ പാടുകളുണ്ട്. നാല് പേരടങ്ങുന്ന സംഘമാണ് ശ്രീജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
 

Share this story