എറണാകുളം പറവൂരിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

എറണാകുളം പറവൂരിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. വടക്കേക്കര പാല്യാതുരുത്ത് കുറുപ്പുപറമ്പിൽ അഭിലാഷാണ്(41) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടിലെ അടുക്കളയിൽ വെച്ചാണ് സംഭവം

കഴുത്തിൽ എന്തോ ഇരിക്കുന്നുവെന്ന് പറഞ്ഞ് മൂർച്ചയേറിയ അരിവാൾ കൊണ്ട് കഴുത്തിൽ ആഞ്ഞുവലിക്കുകയായിരുന്നു. കഴുത്തിന്റെ ഒരു ഭാഗം മുറിഞ്ഞ നിലയിൽ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ആന പാപ്പാനാണ് അഭിലാഷ്. സ്ഥിരം മദ്യപാനിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. അവിവാഹിതനാണ്.
 

Share this story