യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം; 14 പേർക്കെതിരെ കേസെടുത്തു

youth

പഴയങ്ങാടി എരിപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ 14 സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചത്. ഹെൽമറ്റും ചെടി ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലയ്ക്കടിച്ചുവെന്നും അക്രമം തടഞ്ഞവരെയും മർദിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു

ചാവേർ കൊലയാളി സംഘമാണ് നവകേരള സദസിനെതിരായ പ്രതിഷേധത്തിന് ഇറങ്ങിയതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആരോപിച്ചു. കല്ലുമായാണ് ഇവർ ആക്രമിക്കാൻ എത്തിയത്. പായസത്തിൽ വിഷം കലർത്തുന്നവരാണ് കോൺഗ്രസുകാർ. ഇത്തരം വിഷവിത്തുക്കളെ തിരിച്ചറിയുകയാണ് വേണ്ടത്. സംഘാടകർ പ്രകോപനത്തിൽ വീണുപോകരുതെന്നും ഇങ്ങോട്ട് അടിച്ചാലും അങ്ങോട്ട് അടിക്കണ്ട എന്നാണ് നിലപാടെന്നും എംവി ജയരാജൻ പറഞ്ഞു
 

Share this story