ഹരിപാട് ബൈക്ക് മതിലിൽ ഇടിച്ചുകയറി യുവാവ് മരിച്ചു; ഒരാൾക്ക് പരുക്ക്

akash

ആലപ്പുഴ ഹരിപാട് ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് നന്ദനത്തിൽ ആകാശ്(22)ആണ് മരിച്ചത്. കുരിശുംമൂടിനടുത്ത് വെച്ച് ആദ്യം സൈക്കിളിൽ ഇടിച്ച ബൈക്ക് നിയന്ത്രണം തെറ്റി സമീപത്തെ വെൽഡിംഗ് ഷോപ്പിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ആകാശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിടിച്ച സൈക്കിൾ യാത്രികൻ അശ്വിൻ മാധവിന് കാലിന് ഗുരുതര പരുക്കേറ്റു.
 

Share this story