വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ യുവാവ് തിരയിൽപ്പെട്ട് മരിച്ചു
Jul 30, 2023, 14:31 IST

വർക്കല പാപനാശം ഏണിക്കൽ ബീച്ചിൽ തിരയിൽപ്പെട്ട് യുവാവ് മരിച്ചു. കോട്ടയം നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേക്കബ്(35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. തിരയിൽപ്പെട്ട റിയാദിനെ സുഹൃത്തുക്കൾ കരയ്ക്ക് എത്തിച്ച് സിപിആർ നൽകി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.