ഇടുക്കിയിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു; പ്രതി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടു

murder
ഇടുക്കി തൂക്കുപാലം ടൗണിൽ യുവാവിനെ വെട്ടിപരുക്കേൽപ്പിച്ചു. ബാലഗ്രം കണ്ണാട്ടുശ്ശേരിൽ ഹരിക്ക് ആണ് വെട്ടേറ്റത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കുടുക്കൻ സന്തോഷാണ് ഹരിയെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് ആക്രമണം. സംഭവശേഷം പ്രതി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്. ഹരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story