തിരുവനന്തപുരത്ത് കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്ക്
Nov 21, 2023, 10:31 IST

തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മംഗലപുരം സ്വദേശി ഷെഹീനാണ് കാട്ടുപന്നി ആക്രമണത്തിൽ പരുക്കേറ്റത്. ഷഹീൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ടെക്‌നോ സിറ്റിക്ക് സമീപത്താണ് അപകടം. പാഞ്ഞെത്തിയ കാട്ടുപന്നിക്കൂട്ടം ഷഹീനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഡിസംബർ ഏഴിന് ഷഹീന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.