മലപ്പുറത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Dead

മലപ്പുറം: കെഎൻജി റോഡിൽ എടക്കരയ്ക്കും ചുങ്കത്തറയ്ക്കും ഇടയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. നമ്പൂരിപ്പൊട്ടി സ്വദേശി നീലിക്കാവിൽ സനൽ മോഹൻ (19) ആണ് മരിച്ചത്.

രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം നടന്നത്. എടക്കര ഭാഗത്തുനിന്നു വന്ന സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസിനടിയിൽപെട്ട സ്കൂട്ടർ പൂർണമായും തകർന്നു. സനൽ സംഭവസ്ഥലത്തു വെച്ച്തന്നെ മരിച്ചു.

Share this story