താമരശ്ശേരി ചുരത്തിൽ കാറിന്റെ ഡോറിലിരുന്ന് യുവാക്കളുടെ യാത്ര; നടപടിയെടുത്ത് പോലീസ്

car

താമരശ്ശേരി ചുരത്തിൽ കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്ത സംഘത്തിനെതിരെ നടപടി. തമിഴ്‌നാട് സ്വദേശികൾക്ക് ഹൈവേ പോലീസ് ആയിരം രൂപ പിഴ ചുമത്തി. കാറിന്റെ ഡോറിലിരുന്ന് യാത്ര നടത്തുന്ന സംഘത്തിന്റെ ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെ ലക്കിടിയിൽ വെച്ച് പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു

നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ സൺ റൂഫ് ഓപൺ ചെയ്തും ഒരാൾ ഡോറിലിരുന്ന് കയ്യും തലയും പുറത്തേക്ക് ഇട്ടുമാണ് യാത്ര ചെയ്തത്. ചെന്നൈ സ്വദേശികളാണ് യാത്രക്കാർ
 

Share this story