ഗൾഫിൽ നിന്നെത്തിയ യുവാവ് റോഡരികിൽ മരിച്ച നിലയിൽ; മൃതദേഹത്തിൽ രക്തപ്പാടുകളും
Sep 13, 2023, 11:04 IST

വടകര കൈനാട്ടിമേൽ പാലത്തിന് സമീപം റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ അങ്ങാടി സിക്ലോൺ ഷെൽട്ടറിന് സമീപം ചെറാക്കൂട്ടീന്റെവിട ഫാസിലാണ്(39) മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഫാസിൽ ഗൾഫിൽ നിന്നുമെത്തിയത്. മൃതദേഹത്തിൽ രക്തപ്പാടുകളുമുണ്ട്.