തൃശ്ശൂരിൽ മീൻ പിടിക്കാൻ പോയ യുവാവിനെ വഞ്ചി മറിഞ്ഞ് കാണാതായി; തെരച്ചിൽ തുടരുന്നു
Jul 27, 2023, 08:22 IST

തൃശ്ശൂർ പടിയൂർ കെട്ടിച്ചിറയിൽ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു. കല്ലേറ്റുങ്കര സ്വദേശി പ്രണവിനെയാണ്(18) കാണാതായത്. പുലർച്ചെ സുഹൃത്തിനൊപ്പം വഞ്ചിയിൽ മീൻ പിടിക്കാന് പോയപ്പോഴാണ് അപകടം. കെട്ടിച്ചിറ ബണ്ടിന് സമീപത്താണ് വഞ്ചി മറിഞ്ഞത്. ഫയർ ഫോഴ്‌സും നാട്ടുകാരും തെരച്ചിൽ നടത്തുകയാണ്.