യുവമോർച്ച വനിതാ നേതാവിനെ വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചെന്ന് പരാതി; പോലീസ് കേസെടുത്തു

Rape

യുവമോർച്ച വനിതാ നേതാവിനെ വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ബിജെപി ജില്ലാ നേതാവിന്റെ മുൻ ഡ്രൈവർക്കെതിരെയാണ് കേസ്. കുന്ദമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ്. പേരാമ്പ്ര കടിയങ്ങാട് സ്വദേശി സുജിത്തിനെതിരെയാണ് കേസ്

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് താത്കാലിക ജോലിക്കായി യുവതി ബിജെപി ജില്ലാ കമ്മിറ്റിയിൽ എത്തിയിരുന്നു. പിന്നീട് ബിജെപിയുടെയും യുവമോർച്ചയുടെയും സജീവ പ്രവർത്തകയായി. ഇതിനിടെയാണ് പ്രതി പ്രണയം നടിച്ച് യുവതിയെ പലതവണ പീഡിപ്പിച്ചത്. യുവതിയുടെ ഫോട്ടോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു


 

Share this story