കൊൽക്കത്ത നിയമ കോളേജ് കൂട്ടബലാത്സംഗക്കേസ്: പ്രതികളെ ജൂലൈ 8 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കൊൽക്കത്ത: നിയമ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ പ്രതികളെ ജൂലൈ 8 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രധാന പ്രതികളായ മനോജിത് മിശ്ര (31), പ്രമിത് മുഖോപാധ്യായ് (20), സയിബ് അഹമ്മദ് (19) എന്നിവരെയാണ് അലിപ്പൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനുമായാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കേസിൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ പിനാകി ബാനർജിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ജൂലൈ 4 വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
കഴിഞ്ഞ ജൂൺ 25-നാണ് സൗത്ത് കൊൽക്കത്ത ലോ കോളേജിൽ വെച്ച് ഒന്നാം വർഷ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും നിർണ്ണായകമായിട്ടുണ്ട്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.