എം സ്വരാജും അൻവറും മോഹൻ ജോർജും ഇന്ന് പത്രിക സമർപ്പിക്കും; നിലമ്പൂരിൽ ഇനി പോരാട്ടച്ചൂട്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പിവി അൻവർ, ബിജെപി സ്ഥാനാർഥി മോഹൻ ജോർജ് എന്നിവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു
രാവിലെ പത്തരയോടെയാണ് എം സ്വരാജ് പത്രിക സമർപ്പിക്കുക. പതിനൊന്നോടെ അൻവർ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് ഒന്നരയോടെ ബിജെപി സ്ഥാനാർഥി പത്രിക സമർപ്പിക്കും. പ്രകടനങ്ങളായാകും സ്ഥാനാർഥികൾ നിലമ്പൂർ താലൂക്ക് ഓഫീസിൽ എത്തുക
പിവി അൻവർ കൂടി എത്തുന്നതോടെ ശക്തമായ പോരാട്ടത്തിനാണ് നിലമ്പൂരിൽ വഴി തുറക്കുന്നത്. ആദ്യ ഘട്ടത്തിൽ മത്സരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച ബിജെപി വിമർശനം ശക്തമായതോടെയാണ് കേരളാ കോൺഗ്രസ് നേതാവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പാർട്ടിയിേലക്ക് എടുത്തത്.