Kerala

മന്ത്രി ഭാരതാംബയെ തള്ളിപ്പറഞ്ഞു; കാവിയോട് എന്തിന് അസഹിഷ്ണുതയെന്ന് കുമ്മനം രാജശേഖരൻ

രാജ്ഭവനിലെ ഭാരതാംബ ചിത്രം വിവാദത്തിൽ പ്രതികരിച്ച് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഒരു മന്ത്രി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നിന്ദയാണ് നടന്നത്. ഭരണനിർവഹണത്തിന്റെ ചുമതല വഹിക്കുന്ന തലവന്റെ കേന്ദ്രമാണ് രാജ്ഭവൻ. അവിടെ നടക്കുന്ന പരിപാടികൾക്ക് പ്രോട്ടോക്കോളുണ്ട്

മന്ത്രി ഭാരതാംബയെ തള്ളിപ്പറഞ്ഞു. അസഹിഷ്ണുത കുട്ടികളിലേക്ക് കടത്തി വിട്ടു. മന്ത്രി ഇറങ്ങിപ്പോയത് അനവസരത്തിലാണ്. കാവിയോട് മന്ത്രിക്ക് അസഹിഷ്ണുത എന്തിനാണെന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.

നിലമ്പൂരിൽ പത്ത് വോട്ട് കിട്ടുമെന്ന തെറ്റിദ്ധാരണ കൊണ്ടാണ് മന്ത്രിയുടെ നടപടി. മന്ത്രിയുടെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പാണ്. ഭരണഘടനയെ അവഹേളിച്ചത് മന്ത്രിയാണെന്നും കുമ്മനം പറഞ്ഞു

Related Articles

Back to top button
error: Content is protected !!