ശ്രീയുടെ പാട്ടിന് ചുവടുവെച്ച് സ്‌നേഹ

ശ്രീയുടെ പാട്ടിന് ചുവടുവെച്ച് സ്‌നേഹ

മറിമായമെന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയതാണ് സ്‌നേഹയും ശ്രീകുമാറും. ടിക്ടോകിലും സോഷ്യല്‍മീഡിയയിലും സജീവമായ ഇരുവരും ഇപ്പോഴിതാ പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. അഭിനയം മാത്രമല്ല നല്ലൊരു പാട്ടുകാരനും കൂടിയാണ് താനെന്ന് ശ്രീകുമാര്‍ തെളിയിച്ചിട്ടുണ്ട്.

ശ്രീയുടെ പാട്ട് തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് സ്നേഹയും പറഞ്ഞിരുന്നു. ശ്രീയുടെ പാട്ടിന് ചുവടുവെക്കുന്ന സ്‌നേഹ. ഈ വീഡിയോയാണ് ഇവര്‍ പുറത്തുവിട്ടത്. ഇതിനകം തന്നെ വൈറലായ വീഡിയോയ്ക്ക് നിരവധി പേര് കമന്റ് ചെയ്തു. മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ ഉജ്ജയിനിയിലെ ഗായികയാണ് ശ്രീകുമാര്‍ ആലപിച്ചത്.

2019 ഡിസംബര്‍ 11നായിരുന്നു ഇരുവരുടേയും വിവാഹം. ടിവി സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ലോലിതന്‍, മണ്ഡോദരി എന്നീ കഥാപാത്രങ്ങളുടെ പേരിലാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. കഥകളിയും ഓട്ടന്‍തുളളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ ടി വി പരിപാടികളില്‍ അവതാരകയുമാണ്. നാടകനടനും കൂടിയായ ശ്രീകുമാര്‍ 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Share this story