സ്രാവുകളോട് ഏറ്റുമുട്ടി വിനായകൻ; പ്രണയമീനുകളുടെ കടൽ ടീസർ പുറത്തിറങ്ങി

Share with your friends

കമലിന്റെ സംവിധാനത്തിലൊരുങ്ങുന്ന പ്രണയ മീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. നടുക്കടലിൽ സ്രാവുമായി ഏറ്റുമുട്ടുന്ന വിനായകന്റെ രംഗമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജോൺ പോളും കമലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിൽ ലക്ഷദ്വീപാണ് പശ്ചാത്തലമായി വരുന്നത്.

വിനായകനാണ് ചിത്രത്തിലെ നായകൻ. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഷാൻ റഹ്മാൻ സംഗീതവും വിഷ്ണു പണിക്കർ ഛായാഗ്രഹണവും നിർവഹിക്കുന്നു.

  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *