മരയ്ക്കാർ അറബിക്കടലിന്റെ സിംഹം സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹൻലാൽ നായകനാകുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തീയതി അറിയിച്ചത്.

2020 മാർച്ച് 19നാണ് ചിത്രം തീയറ്ററുകളിലെത്തുക. കുഞ്ഞാലി മരയ്ക്കാർ എന്ന ടൈറ്റിൽ കഥാപാത്രമായാണ് മോഹൻലാൽ സ്‌ക്രീനിലെത്തുക. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്നാണ് വിശേഷണം. 100 കോടി രൂപയാണ് ബജറ്റ്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. സുനിൽ ഷെട്ടി, നെടുമുടി വേണു, പ്രണവ് മോഹൻലാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Share this story