അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ; കൂടത്തായി കൊലപാതകം സിനിമയാകുന്നു

അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ; കൂടത്തായി കൊലപാതകം സിനിമയാകുന്നു

നാടിനെ നടുക്കിയ കൂടത്തായി പരമ്പര കൊലപാതകം സിനിമയാകുന്നു. ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. തിരക്കഥയും സംവിധാനവും ആര് നിർവ്വഹിക്കും എന്നകാര്യം വ്യക്തമല്ല. ആരാവും ചിത്രത്തിൽ ജോളിയായി എത്തുമെന്ന കാര്യവും പുറത്തുവിട്ടിട്ടില്ല. മറ്റ് അഭിനേതാക്കളെക്കുറിച്ചും അറിവില്ല. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമയിൽ മോഹൻലാൽ അന്വേഷണ ഉദ്യോഗ്ഥനായി എത്തുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരു കുറ്റാന്വേഷണ കഥ സിനിമയാക്കാൻ ഇരിക്കുകയായിരുന്നു ആശീർവാദ്. ഈ കഥയ്ക്ക് പകരം കൂടത്തായി പ്രമേയമാക്കുകയാണ്. നേരത്തെ തയ്യാറാക്കിയ കഥപൂർണ്ണമായും മാറ്റാതെ ചിലഭാഗങ്ങൾ കൂട്ടിച്ചേർക്കുമെന്നാണ് വിവരം. കോഴിക്കോട് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 പേർ 14 വർഷത്തിനിടെ സമാന ലക്ഷണങ്ങളോടെ കുഴഞ്ഞു വീണ് മരിച്ചതിലെ ദുരൂഹതയാണ് കൊലാപാതകത്തിന്റെ ചുരുൾ നീക്കിയത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും.

Share this story