ചുണ്ടിൽ എരിയുന്ന സിഗരറ്റ്; നസ്രിയ മയമായി ട്രാൻസിന്റെ ലുക്ക് പുറത്ത്

Share with your friends

ഫഹദ് ഫാസിലുമായുള്ള വിവാഹത്തെ തുടർന്ന് അഭിനയ രംഗത്ത് നിന്ന് താത്കാലികമായി മാറി നിന്ന നസ്രിയയുടെ തിരിച്ചുവരവാണ് ട്രാൻസ് എന്ന ചിത്രത്തിലൂടെ ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതിനിടെ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലും നസ്രിയ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. എന്നാൽ ട്രാൻസ് ഏതുതരത്തിലും നസ്രിയക്ക് സ്‌പെഷ്യലാണ്. മറ്റൊന്നുമല്ല, ഫഹദിനൊപ്പം തന്നെയാണ് നസ്രിയ സ്‌ക്രീനിലെത്തുന്നത്.

അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നസ്രിയയുടെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടു. ചുണ്ടിൽ എരിയുന്ന സിഗരറ്റും സൺഗ്ലാസും ധരിച്ച് നിൽക്കുന്ന നസ്രിയയുടെ ലുക്കാണ് പുറത്തുവിട്ടത്. അൻവർ റഷീദിനൊപ്പം ഫഹദ് ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഫഹദിനെയാണ് കാണാനുണ്ടായിരുന്നത്. എന്നാൽ സെക്കന്റ് ലുക്കിൽ നസ്രിയ മാത്രമാണുള്ളത്. നാല് വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ട് വർഷം കൊണ്ടാണ് ട്രാൻസ് പൂർത്തിയാകുന്നത്. ഡിസംബർ 20നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്

Nazriya Nazim in Trance.Experience ‘TRANCE’ at your nearby theatres from December 20th onwards…#Trance #AnwarRasheed #AmalNeerad #ResulPookutty #FahadhFaasil #NazriyaNazim

Posted by Trance on Thursday, October 31, 2019

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *