ഷെയ്ൻ നിഗമിനെ അന്യഭാഷാ ചിത്രങ്ങളിലും വിലക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ കത്ത് നൽകി

ഷെയ്ൻ നിഗമിനെ അന്യഭാഷാ ചിത്രങ്ങളിലും വിലക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ കത്ത് നൽകി

ഷെയ്ൻ നിഗമിനെ മറ്റ് ഭാഷകളിലും വിലക്ക് ഏർപ്പെടുത്താനുള്ള നീക്കം ആരംഭിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഷെയ്ൻ നിഗമിനെ വിലക്കണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്ത് നൽകി. നിർമാതാക്കളുടെ സംഘടനയുടെ ആവശ്യപ്രകാരമാണ് നടപടി.

വെയിൻ, കുർബാനി എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഷെയ്‌നെ മറ്റ് സിനിമകളിൽ പങ്കെടുപ്പിക്കാവു എന്നാണ് നിർമാതാക്കളുടെ ആവശ്യം. നിർമാതാക്കളുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെ താരം നടത്തിയ വിവാദ പരാമർശങ്ങളാണ് നിലവിലെ നീക്കത്തിന് കാരണം

നിർമാതാക്കൾക്ക് മാനസികരോഗമാണെന്നും ഒത്തുത്തീർപ്പിന് ചെന്നാൽ അവർ പറയുന്നത് റേഡിയോ പോലെ കേട്ടിരിക്കുകയാണ് വേണ്ടതെന്നും ഷെയ്ൻ പറഞ്ഞിരുന്നു. തങ്ങളെ അപമാനിക്കുന്ന രീതിയിൽ ഷെയ്ൻ പ്രസ്താവന നടത്തിയെന്നും ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന വിശ്വാസം ഇനിയില്ലെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രതികിരിച്ചിരുന്നു.

 

Share this story