മാമാങ്കത്തിന്റെ ആദ്യ ദിന കളക്ഷൻ 23 കോടി; നൂറു കോടി ക്ലബിലേക്ക്

മാമാങ്കത്തിന്റെ ആദ്യ ദിന കളക്ഷൻ 23 കോടി; നൂറു കോടി ക്ലബിലേക്ക്

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം മാമാങ്കത്തിന്റെ ആദ്യ ദിന കളക്ഷൻ 23 കോടിയെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ നിർമാതാവായ വേണു കുന്നപ്പള്ളിയാണ് ഫേസ്ബുക്ക് വഴി ഇക്കാര്യം അറിയിച്ചത്.

ഇന്ന് പുലർച്ചെ വരെയുള്ള കണക്കാണ് നിർമാതാവ് പുറത്തുവിട്ടത്. ചിത്രത്തെക്കുറിച്ചുയർന്ന വിവാദങ്ങളൊന്നും തന്നെ കളക്ഷനെ ബാധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ആദ്യ ദിനം തന്നെ വൻ കളക്ഷൻ സ്വന്തമാക്കിയതോടെ മമ്മൂട്ടി ചിത്രം 100 കോടി ക്ലബ്ബിലേക്ക് കയറുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ

കുറിപ്പിന്റെ പൂർണരൂപം

മാമാങ്ക വിശേഷങ്ങൾ… ഇന്നലെ ആ സുധിനമായിരുന്നു .. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി.. ഏകദേശം രണ്ടു വർഷമായുള്ള യാത്രയായിരുന്നു… ഉദ്യോഗ ജനകവും, രസകരവും, വെട്ടിമാറ്റേണ്ടതിനെ മാറ്റിയും 🤓 തന്നെ ആയിരുന്നു ആ യാത്ര…
ലോകവ്യാപകമായി ജനങ്ങൾ വളരെ ആവേശത്തോടെയാണ് ഈ സിനിമയെ ഏറ്റെടുത്തിരിക്കുന്നത്…
ഇന്നലെ കുറെ സിനിമാ തിയേറ്ററുകളിൽ ഞങ്ങൾ വിസിറ്റ് ചെയ്തു…റിലീസ് ചെയ്ത ഏകദേശം 2000 സെൻടറുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ആവേശഭരിതമാണ്… വെളുപ്പിന് വരെയുള്ള അവൈലബിൾ റിപ്പോർട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കളക്ഷൻ ഇപ്പോൾതന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്💪… അത്ഭുതങ്ങൾ നിറഞ്ഞതും, മലയാളികൾക്ക് വളരെ പുതുമയുള്ള തുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും , ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു …ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ… കോടിക്കണക്കിനു രൂപയുടേയും… ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നു🙏 … അതുപോലെ ഷൂട്ടിംഗ് മുതൽ, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങൾ വരെ അതിനെ മുടക്കാൻ പ്രവർത്തിച്ച ആളെയും ഞാൻ മറക്കുകയില്ല… കൂലിയെഴുത്തുകാർ അവരുടെ ജോലി തുടരട്ടെ 😁
ഈ സിനിമ, ഭാവിയിൽ മലയാളത്തിൽ വരാൻ പോകുന്ന മെഗാ പ്രോജക്ട് കൾക്ക് ഉത്തേജക മായിരിക്കും… 

മാമാങ്ക വിശേഷങ്ങൾ… ഇന്നലെ ആ സുധിനമായിരുന്നു .. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി.. ഏകദേശം രണ്ടു…

Posted by Venu Kunnappilly on Thursday, December 12, 2019

Share this story