സംഘ്പരിവാറിന്റെ ബഹിഷ്‌കരണ ആഹ്വാനത്തിനും തകർക്കാനായില്ല; ഛപാകിന് തീയറ്ററുകളിൽ മികച്ച പ്രതികരണം, ആദ്യ ദിന കളക്ഷൻ

സംഘ്പരിവാറിന്റെ ബഹിഷ്‌കരണ ആഹ്വാനത്തിനും തകർക്കാനായില്ല; ഛപാകിന് തീയറ്ററുകളിൽ മികച്ച പ്രതികരണം, ആദ്യ ദിന കളക്ഷൻ

ദീപിക പദുക്കോൺ മുഖ്യവേഷത്തിലെത്തുന്ന ഛപാകിന് തീയറ്ററുകളിൽ മികച്ച പ്രതികരണം. ജെ എൻ യു വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഛപാക് ബഹിഷ്‌കരിക്കണമെന്ന് സംഘ്പരിവാർ അനുകൂലികൾ സോഷ്യൽ മീഡിയ വഴി ആഹ്വാനം നടത്തിയിരുന്നു. എന്നാൽ സംഘ് അനുകൂലികളുടെ ബഹിഷ്‌കരണ ആഹ്വാനത്തിനൊന്നും ചിത്രത്തിന്റെ കളക്ഷനെ പ്രതിസന്ധിയിലാക്കാൻ സാധിച്ചില്ല

മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്ത ചിത്രം നിരൂപക പ്രശംസയും നേടിയാണ് കുതിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ കഥയാണ് ഛപാക് പറയുന്നത്. ഇന്ത്യയിലാകാമാനം 1700 തീയറ്ററുകളിലാണ് ചിത്രം റിലീസിനെത്തിയത്. ദീപികയുടെ കരിയർ ബെസ്റ്റ് പ്രകടനാണ് ചിത്രത്തിലേതെന്ന് വിലയിരുത്തപ്പെടുന്നു
ഒന്നാം ദിവസം തന്നെ അഞ്ച് കോടിയിലേറെ രൂപയാണ് തീയറ്ററുകളിൽ നിന്ന് ചിത്രം കളക്ട് ചെയ്തത്. നേരത്തെ ജെ എൻ യു സമരത്തിന് പിന്തുണയുമായി ദീപിക എത്തിയതോടെയാണ് സംഘ്പരിവാർ ചിത്രത്തിനെതിരെ തിരിഞ്ഞത്.

Share this story