വാത്സല്യം കണ്ടിട്ടില്ലെങ്കിൽ പിന്നെ എന്തു പറഞ്ഞിട്ടെന്താ; ടൊവിനോടെ കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ടീസർ

വാത്സല്യം കണ്ടിട്ടില്ലെങ്കിൽ പിന്നെ എന്തു പറഞ്ഞിട്ടെന്താ; ടൊവിനോടെ കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ടീസർ

ടൊവിനോ തോമസ് മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രം കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സിന്റെ ടീസർ പുറത്തുവിട്ടു. ജിയോ ബോബി രചനയും സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അമേരിക്കൻ വനിതയായ കാതറിനാണ് നായിക

ഇന്ത്യ മുഴുവൻ ബുള്ളറ്റിൽ സഞ്ചരിക്കണമെന്ന ആഗ്രഹവുമായി എത്തുന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്. കാതറീന്റെ സഹായി ആയാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്.

ടൊഗോറാസിയുടെ ബാനറിൽ ടൊവിനോ, ഗോപിസുന്ദർ, സിനു സിദ്ധാർഥ്, അഹമ്മദ് റംഷി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനു സിദ്ധാർഥാണ് ഛായാഗ്രഹണം. ഗോപി സുന്ദർ സംഗീതസംവിധാനവും നിർവഹിക്കുന്നു.

സിദ്ധാർഥ് ശിവ, ജോജു ജോർജ്, ബേസിൽ ജോസഫ്, സുധീഷ് രാഘവൻ, മാലാ പാർവതി, മുത്തുമണി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Share this story