ആക്ഷനും അതിലേറെ ആകാംക്ഷയും നിറച്ച് അയ്യപ്പനും കോശിയും ട്രെയിലർ

ആക്ഷനും അതിലേറെ ആകാംക്ഷയും നിറച്ച് അയ്യപ്പനും കോശിയും ട്രെയിലർ

പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന അയ്യപ്പനും കോശിയും സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. ബിജു മേനോൻ, സംവിധായകൻ രഞ്ജിത്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആക്ഷൻ രംഗങ്ങളും ആകാംക്ഷ നിറക്കുന്ന രംഗങ്ങളുമടങ്ങിയ ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

സച്ചി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാർക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കോശിയായി പൃഥ്വിരാജ് ചിത്രത്തിലെത്തുമ്പോൾ അയ്യപ്പൻ നായരെന്ന എസ് ഐയായി ബിജു മേനോനും എത്തുന്നു. അയ്യപ്പനും കോശിയും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിന്റെ കാതൽ

Share this story