വാക്വീൻ ഫീനിക്‌സ് മികച്ച നടൻ; ചരിത്രം കുറിച്ച് കൊറിയൻ ചിത്രം പാരസൈറ്റിന് മൂന്ന് പുരസ്‌കാരങ്ങൾ

Share with your friends

92ാമത് ഓസ്‌കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. ജോക്കറിലെ അഭിനയത്തിന് വാക്വീൻ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ദക്ഷിണ കൊറിയൻ ചിത്രമായ പാരസൈറ്റാണ് പുരസ്‌കാര വേദിയെ ശ്രദ്ധേയമാക്കിയത്. ചരിത്രം കുറിച്ച് കൊറിയൻ ചിത്രം സ്വന്തമാക്കിയത് മൂന്ന് അവാർഡുകളാണ്

മികച്ച സംവിധായകനായി പാരസൈറ്റ് സംവിധായകൻ ബോങ് ജൂ ഹോ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥക്കും മികച്ച വിദേശഭാഷ ചിത്രത്തിനുമുള്ള പുരസ്‌കാരം പാരസൈറ്റ് സ്വന്തമാക്കി.

റോക്കറ്റ്മാനിലെ ലവ് മി എഗൈൻ എന്ന ഗാനത്തിന് മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. എൽട്ടൽ ജോൺ, ബേർണി ടൗപിൻ എന്നിവർക്കാണ് പുരസ്‌കാരം. ജോക്കറിലെ സംഗീത സംവിധാനത്തിന് ഹിൽദർ ഗുദനോത്തിത്തറിനും പുരസ്‌കാരം ലഭിച്ചു

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം ആയി ദ നെയ്‌ബേഴ്‌സ് വിൻഡോ തെരഞ്ഞെടുക്കപ്പെട്ടു. 1917ന് സാങ്കേതിക വിഭാഗത്തിലെ മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു. ഛായഗ്രഹണത്തിന് റോജർ ഡീകിൻസ്, മികച്ച വിഷ്വൽ എഫ്കട്‌സ്, ശബ്ദമിശ്രണം എന്നിവക്കും 1917നാണ് പുരസ്‌കാരം

ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള അവാർഡ് സ്വന്തമാക്കി. വൺസ് അപോൺ എ ടൈം ഇൻ എ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‌കാര അർഹനായത്

ടോസ് സ്‌റ്റോറി 4 ആണ് മികച്ച ആനിമേറ്റഡ് ചിത്രം. ദക്ഷിണ കൊറിയൻ പാരാസൈറ്റിന് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ലഭിച്ചു. ബോങ് ജൂ ഹോയും ഹാൻ ജിൻ വോണുമാണ് തിരക്കഥ എഴുതിയത്.

മികച്ച അവലംബിത തിരക്കഥ ജോ ജോ റാബിറ്റിന് ലഭിച്ചു. തായ്ക വൈറ്റിറ്റിയാണ് തിരക്കഥ രചന നടത്തിയത്. ലിറ്റിൻ വിമൻ എന്ന ചിത്രത്തിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ജാക്വിലിൻ ഡുറാൻ ഏറ്റുവാങ്ങി.

അമേരിക്കൻ ഫാക്ടറിയാണ് മികച്ച ഡോക്യൂമെന്ററി ചിത്രം. ലേണിംഗ് ടു സ്‌കേറ്റ് ബോർഡ് ഇൻ എ വാർസോൺ ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ പുരസ്‌കാരം സ്വന്തമാക്കി.

മാര്യേജ് സ്റ്റോറിയിലെ അഭിനയത്തിന് ലോറ ഡോൺ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Powered by