കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്, കടയ്ക്കൽ ചന്ദ്രൻ എന്നാണയാളുടെ പേര്; വൺ ടീസർ പുറത്ത്

കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്, കടയ്ക്കൽ ചന്ദ്രൻ എന്നാണയാളുടെ പേര്; വൺ ടീസർ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിന്റെ ടീസർ പുറത്ത്. മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായാണ് ചിത്രത്തിൽ എത്തുന്നത്. കടയ്ക്കൽ ചന്ദ്രൻ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്

സംയുക്ത മേനോനും ഗായത്രി അരുണുമാണ് ചിത്രത്തിലെ നായികമാണ്. ബോബി-സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. ജോജു ജോർജ്, രഞ്ജിത്ത്, സലിംകുമാർ, മുരളി ഗോപി, ബാലചന്ദ്രമേനോൻ, മാമുക്കോയ, അലൻസിയർ, സുരേഷ് കൃഷ്ണ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Share this story