മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മമ്മൂട്ടി; ആകാംക്ഷയുണർത്തി ‘വണ്ണി’ന്റെ പുതിയ ടീസർ

മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മമ്മൂട്ടി; ആകാംക്ഷയുണർത്തി ‘വണ്ണി’ന്റെ പുതിയ ടീസർ

മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന ചിത്രം വൺ ഏപ്രിലിൽ തിയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. മാസ്സും ക്ലാസും ചേർന്ന ഒരു കംപ്ലീറ്റ് എന്റർടൈനറാണ് വൺ എന്ന സൂചനയാണ് ടീസർ നൽകുന്നത്.
പ്രൗഢഗംഭീരമായ ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. .

കഴിഞ്ഞ കൊല്ലം തെലുങ്കിൽ വൈഎസ് രാജശേഖര റെഡ്ഡിയായി മുഖ്യമന്ത്രി വേഷമണിഞ്ഞ മമ്മൂട്ടി ഇക്കൊല്ലം കേരള മുഖ്യമന്ത്രിയായി വേഷമിടുന്നു എന്നതാണ് വൺ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ,മുരളി ഗോപി,ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു…

ഇച്ചായീസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ ജോജു ജോർജ്, നിമിഷ സജയൻ, സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്രമേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലൻസിയർ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി കെ ബൈജു, നന്ദു, വെട്ടുകിളി പ്രകാശ്, ഡോക്ടർ റോണി, സാബ് ജോൺ, ഡോക്ടർ പ്രമീള ദേവി, അർച്ചന മനോജ്, കൃഷ്ണ എന്നീ പ്രമുഖരാണ്. മമ്മൂട്ടിക്കൊപ്പം വളരെ ശ്കതമായ വേഷങ്ങളാണ് മുരളി ഗോപി, ജോജു ജോർജ് എന്നിവരും ഈ ചിത്രത്തിൽ ചെയ്യുന്നത്. ഗോപി സുന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് വൈദി സോമസുന്ദരമാണ്.

Share this story