ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നദിയ മൊയ്തു

ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നദിയ മൊയ്തു

സിനിമാപ്രമികളുടെ മനസില്‍ ചിര പ്രതിഷ്ഠ നേടിയ നദിയ മൊയ്തു ലോക്ക് ഡൗണ്‍ കാലത്ത് ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങി.

 

1984 ല്‍ റിലീസായ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രമാണ് നദിയ മൊയ്തുവിന്റെ ആദ്യ സിനിമ. ഫാസിലാണ് ചിത്രം സംവിധാനം ചെയ്തത്. പത്മിനി അവതരിപ്പിച്ച കുഞ്ഞൂഞ്ഞമ്മ തോമസിന്റെ ചെറുമകളുടെ കഥാപാത്രമാണ് ചിത്രത്തില്‍ നാദിയ അവതരിപ്പിച്ചത്.ഗേളി മാത്യു എന്നായിരുന്നു നദിയയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ ‘ആയിരം കണ്ണുമായ്’ എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളികള്‍ ചുണ്ടില്‍ മൂളുന്നുണ്ട്.

 

നദിയയുടെ എക്കാലത്തെയും മികച്ച റോളുകളിലൊന്നാണ് ഗേളി മാത്യു. താരം പങ്കുവച്ച ആദ്യ പോസ്റ്റും ഫാസിലിനൊപ്പമുള്ള ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ന്റെ ലൊക്കേഷന്‍ ചിത്രമാണ്. ‘എന്റെ ആദ്യചിത്രം. സംവിധായകന്‍ ഫാസിലിനോടാണ് ഞാന്‍ എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നത്’ എന്ന് ചിത്രത്തിനൊപ്പം എഴുതിയിട്ടുണ്ട്. അതേസമയം മോഹന്‍ലാലിനൊപ്പം തുടങ്ങിയ സിനിമാജീവിതത്തില്‍ മമ്മൂട്ടി, റഹ്മാന്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും നദിയാ മൊയ്തുവിന് ലഭിച്ചിട്ടുണ്ട്.

Share this story