ചേരിയിലെ കുടുംബങ്ങളുടെ വിശപ്പകറ്റി നടി രാകുല്‍പ്രീത്

ചേരിയിലെ കുടുംബങ്ങളുടെ വിശപ്പകറ്റി നടി രാകുല്‍പ്രീത്

ലോക്ക്ഡൗണിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന 200 കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുത്ത് നടി രാകുല്‍പ്രീതും കുടുംബവും. ഗുഡ്ഗാവിലെ തന്റെ വീടിന് സമീപമുള്ള ചേരിയിലെ കുടുംബങ്ങള്‍ക്കാണ് താരം ഭക്ഷണം ഉണ്ടാക്കി നല്‍കുന്നത്.

 

വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയാണ് താരവും കുടുംബവും ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ ഭക്ഷണം എത്തിക്കുമെന്നും ഒരു ദേശിയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാകുല്‍ വ്യക്തമാക്കി.

 

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചേരിയില്‍ കഴിയുന്നവരുടെ ദുരിതാവസ്ഥ താരത്തിന്റെ അച്ഛനാണ് ആദ്യം മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുകയായിരുന്നു. ദിവസം രണ്ട് നേരത്തെ ഭക്ഷണമാണ് താര കുടുംബം നല്‍കുക.

 

ലോക്ക് ഡൗണ്‍ ഇനിയും നീട്ടുകയാണെങ്കില്‍ ഭക്ഷണ വിതരണം തുടരുമെന്നും താരം കൂട്ടിച്ചേര്‍ത്തു. അച്ഛന്റെയും അമ്മയുടേയും പിന്തുണയില്ലാതെ തനിക്ക് ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമായിരുന്നില്ല എന്നാണ് താരം പറയുന്നത്. താരത്തിന്റെ പ്രവൃത്തി ആരാധകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമാകുകയാണ്.

നിരവധി പേര്‍ രാകുലിനെ പ്രശംസിച്ച് ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. രാകുലിനെ മാതൃകയാക്കി നിരവധി താരങ്ങള്‍ തെരുവില്‍ ജീവിക്കുന്നവര്‍ക്ക് ഭക്ഷണവുമായി എത്തുന്നുണ്ട്. അതേസമയം ക്വാറന്റൈനില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുംബൈയിലെ വീടിനോട് ചേര്‍ന്നുള്ള ഓഫീസ് മുറികള്‍ നടന്‍ ഷാരൂഖാന്‍ വിട്ട് നല്‍കിയിരുന്നു. കൂടാതെ മറ്റ് സഹായങ്ങളും താരം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Share this story