ബിഗ് ബിയുടെ കണ്ണട തിരഞ്ഞ് താരങ്ങളെല്ലാം- വൈറലായി വീഡിയോ

ബിഗ് ബിയുടെ കണ്ണട തിരഞ്ഞ് താരങ്ങളെല്ലാം- വൈറലായി വീഡിയോ

രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലായപ്പോള്‍ അവരവരുടെ വീടുകളില്‍ ചിത്രീകരിച്ച മള്‍ട്ടിസ്റ്റാര്‍ ഷോര്‍ട്ട് ഫിലിം ‘ഫാമിലി’ ശ്രദ്ധേയമാവുന്നു.

സോണി പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

അമിതാബ് ബച്ചനും, രജനികാന്തും മമ്മൂട്ടിയും മോഹന്‍ലാലും രണ്‍ബീര്‍ കപൂറും അലിയാ ഭട്ടും പ്രിയങ്കാ ചോപ്രയും ചിരഞ്ജീവിയും ബംഗാളി സൂപ്പര്‍താരം പ്രസോണ്‍ജിത് ചാറ്റര്‍ജിയും കന്നഡ സൂപ്പര്‍താരം ശിവരാജ്കുമാറും ഇതില്‍ അഭിനയിക്കുന്നുണ്ട്.

 

വീട്ടിലിരിക്കെ അമിതാബ് ബച്ചന്‍ തന്റെ സണ്‍ഗ്ലാസ് കാണാനില്ലെന്ന് പറയുന്നതും മമ്മൂട്ടിയും മോഹന്‍ലാലും രജനികാന്തും രണ്‍ബീര്‍ കപൂറും അലിയയുമെല്ലാം തെരച്ചിലിന്റെ ഭാഗമാകുന്നതുമാണ് ഷോര്‍ട്ട് ഫിലിം. എല്ലാ താരങ്ങളും അവരവരുടെ വീട്ടിലിരുന്നാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രസോണ്‍ പാണ്ഡേയാണ് സംവിധാനം.

 

അറുപതിനായിരത്തിലേറെ വരുന്ന ഇന്ത്യയിലെ ദിവസ വേതനക്കാരായ ചലച്ചിത്ര തൊഴിലാളികളുടെ ക്ഷേമത്തിനാണ് സ്പോണ്‍സര്‍ തുകയും സംപ്രേഷണാവകാശവും ഉപയോഗിക്കുകയെന്ന് അമിതാബ് ബച്ചന്‍. ഇന്ത്യന്‍ സിനിമാ രംഗം ഒരു കുടുംബമാണെന്നതിന്റെ സാക്ഷ്യമാണ് ഈ ചെറു സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this story