വൈറലായി സാനിയ ഈയ്യപ്പന്റെ യോഗ പോസ്

വൈറലായി സാനിയ ഈയ്യപ്പന്റെ യോഗ പോസ്

നടി സാനിയ ഇയ്യപ്പന്റെ വര്‍ക്ക് ഔട്ട് ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ‘ലൂസിഫറി’ല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തില്‍ ശ്രദ്ധേയയായ സാനിയ ഏറെ ശരീരവഴക്കത്തോടെ യോഗ പോസ് ചെയ്യുന്ന ഫോട്ടോയാണ് വൈറലായത്. എന്തൊരു ഫ്‌ളെക്‌സിബിലിറ്റി, നിങ്ങള്‍ പശുവിന്‍ പാലിനു പകരും റബ്ബര്‍ പാലൊഴിച്ച ചായ ആണോ കുടിക്കുന്നത് എന്നു തുടങ്ങി കമന്റുകളുടെ ബഹളമാണ് ചിത്രത്തിനു താഴെ. ഉടനെ തന്നെ ഒരു യോഗ ട്യൂട്ടോറിയല്‍ ക്ലാസ് തുടങ്ങൂ എന്നും ആരാധകര്‍ സാനിയയോട് അപേക്ഷിക്കുന്നുണ്ട്.

 

ബാലതാരമായി സിനിമയിലെത്തി നായികയായി വളര്‍ന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ.

Share this story