തെരുവുനായക്കളെ സഹായിക്കാനായി ഫറാ ഖാന്റെ മകളും

തെരുവുനായക്കളെ സഹായിക്കാനായി ഫറാ ഖാന്റെ മകളും

ലോക്ഡൗണില്‍ ഭക്ഷണമില്ലാതെ വലയുന്ന തെരുവുനായക്കളെ സഹായിക്കാനെത്തി നിര്‍മ്മാതാവ് ഫറാ ഖാന്റെ മകള്‍. പോലീസും സന്നദ്ധ സംഘടനകളും തെരുവ് നായകള്‍ക്കും ഭക്ഷണം എത്തിക്കുന്നതിനോടൊപ്പമാണ് പന്ത്രണ്ടു വയസുകാരിയായ അന്യയും ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നത്. ആളുകള്‍ക്കും തെരുവ് നായകള്‍ക്കും ഭക്ഷണം കൊടുക്കാനായി ചിത്രങ്ങള്‍ വരക്കുകയാണ് അന്യ ചെയ്തത്.

മൃഗങ്ങളുടെ ചിത്രങ്ങള്‍ വരച്ച് ആളുകള്‍ക്കും തെരുവ് നായകള്‍ക്കും ഭക്ഷണം നല്‍കാനായി 70,000 രൂപ അന്യ സമാഹരിച്ചു. അവള്‍ വരച്ച സ്‌കെച്ചുകള്‍ ഓര്‍ഡര്‍ ചെയ്ത എല്ലാ ദയയുള്ള ആളുകള്‍ക്കും നന്ദി എന്നാണ് ഫറ ചിത്രം വരക്കുന്ന വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി താരങ്ങള്‍ അന്യക്ക് ആശംസകളുമായി രംഗത്തെത്തി.

Share this story