കാഞ്ചീപുരം പട്ടു സാരി എങ്ങനെ ഉടുക്കാമെന്ന് കാണിച്ച് ശ്രീ റെഡ്ഡി

കാഞ്ചീപുരം പട്ടു സാരി എങ്ങനെ ഉടുക്കാമെന്ന് കാണിച്ച് ശ്രീ റെഡ്ഡി

കാസ്റ്റിംഗ് കൗച്ച്, വിവാദ പരാമര്‍ശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൂടെ വിവാദങ്ങളില്‍ നിറഞ്ഞ തെന്നിന്ത്യന്‍ താരമാണ് ശ്രീ റെഡ്ഡി. ഇപ്പോഴിതാ സാരി എങ്ങനെ ഉടുക്കാമെന്ന വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോക്ക് താരത്തിന് ബോഡി ഷെയ്മിംഗ് കമന്റുകള്‍ വരുന്നുണ്ട്.

കാഞ്ചീപുരം പട്ടു സാരി ഉടുക്കുന്ന വീഡിയോയാണ് ശ്രീ റെഡ്ഡി പങ്കുവച്ചിരിക്കുന്നത്. സാരി ഡ്രേപ് ചെയ്ത് ഉടുക്കാനുള്ള ടിപ്സ് ആണ് നടി നല്‍കുന്നത്. തടി കുറക്കാനും വയര്‍ കുറക്കാനുമായി കമന്റുകള്‍ എത്തുന്നുണ്ട്. ‘നീനു നാന്ന അബദ്ധം’ എന്ന ആല്‍ബത്തിലൂടെയാണ് ശ്രീ റെഡ്ഡി അഭിനയരംഗത്തേക്ക് എത്തുന്നത്. ‘അരവിന്ദ് 2’, ‘സിന്ദഗി’ എന്നീ സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. താരത്തിന്റെ സാരി വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

Share this story