വമ്പന്‍ പ്ലാനിങ്ങുമായി വിധു പ്രതാപും ദീപ്തിയും; വീഡിയോ വൈറലാവുന്നു

വമ്പന്‍ പ്ലാനിങ്ങുമായി വിധു പ്രതാപും ദീപ്തിയും; വീഡിയോ വൈറലാവുന്നു

കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ഈ സമയം എങ്ങനെ ചിലഴിക്കാമെന്നാണ് ഓരോരുത്തരുടേയും ചിന്ത. താരങ്ങളെല്ലാം ലോക്ഡൗണ്‍ കാലത്തെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഗായകന്‍ വിധു പ്രതാപും ഭാര്യ ദീപ്തിയും ഇത്തരത്തില്‍ ഒരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. ലോക്ക്ഡൗണിനെ ക്രിയാത്മകമാക്കി മാറ്റാനുള്ള പ്ലാനിങ്ങിലാണ് വിധുവും ദീപ്തിയും.

രാവിലെ യോഗയില്‍ തുടങ്ങി പ്രാക്റ്റീസും പാചക പരീക്ഷണവുമെല്ലാം ഉള്‍പ്പെടുന്ന വമ്പന്‍ പ്ലാന്‍. പക്ഷേ എല്ലാ പ്ലാനിങ്ങും പോലെ നീണ്ട ഉറക്കത്തിലാണ് ഇത് അവസാനിക്കുന്നത്. എന്തായാലും ദമ്പതികളെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ഞങ്ങളും ഇങ്ങനെയാണെന്നും പ്ലാനിങ്ങ് മാത്രമാണ് നടക്കുന്നത് എന്നുമാണ് ആരാധകരുടെ കമന്റ്. വിധുവിന്റെ അഭിനയത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്. എന്തായാലും വീഡിയോ സോഷ്യല്‍മീഡിയയില്‍ ഹിറ്റായി.

Share this story