കൂടെയുള്ള പയ്യന്‍ ആരാണ്; ചര്‍ച്ചയായി ദയ അശ്വതിയുടെ പുതിയ ചിത്രം

കൂടെയുള്ള പയ്യന്‍ ആരാണ്; ചര്‍ച്ചയായി ദയ അശ്വതിയുടെ പുതിയ ചിത്രം

ബിഗ് ബോസ് താരം ദയ അശ്വതിയുടെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു യുവാവിനൊപ്പം നില്‍ക്കുന്നൊരു ഫോട്ടോയായിരുന്നു താരം പങ്കുവച്ചത്. ചിത്രത്തിന് ക്യാപ്ഷന്‍ ഒന്നും ഇട്ടിട്ടില്ലാത്തത് കൊണ്ട് പലതരത്തിലുള്ള കമന്റുകളാണ് വരുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച മകന്റെ ചിത്രവും ഇതും കണ്ടാല്‍ അമ്മയും മകനെയും പോലെയുണ്ടെന്നായിരുന്നു കൂടുതല്‍ പേരും കമന്റിട്ടത്. ഇതാണല്ലേ മകന്‍ എന്ന് ചോദിക്കുന്നവരോട് ദയ മറുപടി കൊടുത്തിട്ടില്ല. എന്നാല്‍ വിവാഹക്കാര്യം പറഞ്ഞത് കൊണ്ട് കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍ ഇതാണോ എന്ന സംശയവും ചിലര്‍ ചോദിക്കുന്നുണ്ട്.

അതേസമയം തനിക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ടെന്നും, എന്നാലിപ്പോള്‍ അവര്‍ തന്റെ കൂടെ ഇല്ലെന്നുമൊക്കെ ദയ ഷോയില്‍ പറഞ്ഞിരുന്നു. അതിനു ശേഷം മുല്ലപൂവ് ചൂടി, സിന്ദൂരവും താലിയുമൊക്കെ ഇട്ട് നില്‍ക്കുന്ന ദയയുടെ ഫോട്ടോസും വീഡിയോസുമൊക്കെ താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ഇത്തരം സംശയങ്ങള്‍ക്ക് മറുപടിയുമായി ദയ രംഗത്ത് എത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം താന്‍ ഉടന്‍ വിവാഹിതയാവുമെന്ന കാര്യവും ദയ വെളിപ്പെടുത്തിയിരുന്നു.

Share this story