ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സംരംഭത്തിന് തുടക്കമായി

ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സംരംഭത്തിന് തുടക്കമായി

ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സംരംഭം ഫ്രൈഡേ മ്യൂസിക് കമ്പനിയ്ക്ക് തുടക്കമായി. കമ്പനി നിര്‍മിച്ച ആദ്യ ഗാനം റിലീസ് ചെയ്തു. വയനാടന്‍ പാട്ട് എന്ന പേരോടു കൂടി റിലീസ് ചെയ്ത വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ദേവന്‍ ആണ്. റഷീദ് നാസെര്‍ ആണ് സംഗീതം നല്‍കി പാട്ട് ആലപിച്ചിരിക്കുന്നത്. ഗാനരചന വിഷ്ണു വിജയന്‍. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. റഷീദ് നാസെര്‍, ആരാധ്യ ആനി, വിനയ് ബാബു, ജീവന്‍, ബിബിന്‍ എന്നിവരാണ് അഭിനേതാക്കള്‍. പുതിയ സംരംഭത്തെക്കുറിച്ച് വിജയ് ബാബുവാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

വിജയ് ബാബുവിന്റെ വാക്കുകള്‍….

ഇന്ന് നമ്മള്‍ മലയാളികള്‍ക്ക് വിഷുദിനം. ഒരു കൊയ്ത്തുകാലത്തിന്റെ / പുതു വര്‍ഷത്തിന്റെ ആരംഭം . ഇതുവരെയെന്നപോലെ, നമ്മുക്ക് ഒരുമിച്ച് തന്നെ കൊറോണ എന്ന മഹാമാരിയെ നേരിടാം.അല്പം വേറിട്ടതെങ്കിലും, പുതിയ പ്രതീക്ഷകള്‍ക്ക് തുടക്കം ഇട്ടുകൊണ്ട് തന്നെ ഈ വിഷു നമുക്ക് കൊണ്ടാടാം.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ഒരു എളിയ സംരംഭത്തിന് ഈ അവസരത്തില്‍ തുടക്കം കുറിക്കുകയാണ്: ഫ്രൈഡേ മ്യൂസിക് കമ്പനി. ലോകത്തിന് മുന്‍പില്‍ കേരളം വീണ്ടും അതിജീവിച്ച് കാണിക്കുമ്പോള്‍, പ്രതീക്ഷകള്‍ക്ക് വീണ്ടും തിരി തെളിയുമ്പോള്‍, ഒരു കുഞ്ഞു മ്യൂസിക് വീഡിയോ നിങ്ങള്‍ക്കായി ഫ്രൈഡേ മ്യൂസിക് കമ്പനി സമര്‍പ്പിക്കുന്നു. ഇന്ന് വിഷു ദിനത്തില്‍ ‘വയനാടന്‍ പുലരിമഞ്ഞില്‍ ആവി പറക്കണ കട്ടന്‍കാപ്പി’ പോലെ അവള്‍ …

Share this story