‘എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക’ – തന്റെ ട്രോളുകള്‍ പങ്കുവെച്ച് മാളവികയും

‘എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക’ – തന്റെ ട്രോളുകള്‍ പങ്കുവെച്ച് മാളവികയും

ഈ അടുത്ത് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒന്നാണ് ജയറാമും മകള്‍ മാളവികയും ഒന്നിച്ചെത്തിയ പരസ്യം, ‘എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക’ എന്ന വാചകമാണ് ട്രോളന്മാര്‍ പലരും പിടിവള്ളിയാക്കിയത്. സോഷ്യല്‍മീഡിയ ആഘോഷമാക്കുകയായിരുന്നു ഈ പരസ്യം. ഇപ്പോഴിതാ സ്വന്തം പേരില്‍ പ്രചരിക്കുന്ന ട്രോളുകള്‍ പങ്കുവച്ച് മാളവികയും രംഗത്തെത്തി.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതുമായി ബന്ധപ്പെട്ടൊരു ട്രോള്‍ താരം പങ്കുവച്ചത്. അച്ഛനും മകളുമായുമായി തന്നെയാണ് പരസ്യത്തിലും ജയറാമും മാളവികയും വേഷമിട്ടത്. മകളുടെ കല്യാണം സ്വപ്നം കാണുന്ന അച്ഛന്റെ ആഗ്രഹങ്ങളാണ് പരസ്യത്തിലൂടെ പറഞ്ഞത്. പരസ്യം എന്തായാലും സൂപ്പര്‍ഹിറ്റായി.

Share this story