നടുമുടി വേണുവിന്റെ ഗാനം പങ്കുവെച്ച് മോഹന്‍ലാല്‍

നടുമുടി വേണുവിന്റെ ഗാനം പങ്കുവെച്ച് മോഹന്‍ലാല്‍

കോവിഡിനെതിരെ അതിജീവന ഗാനം പങ്കുവച്ച് നടന്‍ നെടുമുടി വേണു. ഈ ഗാനം നടന്‍ മോഹന്‍ലാല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ഇടയ്ക്ക കൊട്ടി നെടുമുടി വേണു പാടുന്ന പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോവിഡിനെ തുരത്താന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും അധികാരികള്‍ നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകണമെന്നും നെടുമുടി വേണു പാട്ടിലൂടെ പറഞ്ഞു വയ്ക്കുന്നു.

‘തുരത്തണം തകര്‍ക്കണം ഈ മഹാമാരിയെ

കരുതണം പൊരുതണം ഒരുമിച്ചു നില്‍ക്കണം

ജാതിയില്ല മതവുമില്ല കക്ഷി രാഷ്ട്രീയമില്ല

ഭാഷയില്ല വേഷമില്ല ദേശഭേതങ്ങളില്ല’

‘കരുതലും ജാഗ്രതയുമായി മഹാമാരിയെ ഈ നാട്ടില്‍ നിന്നും നമുക്ക് തുരത്താം…അതിജീവനത്തിന്റെ പ്രതീക്ഷകള്‍ പങ്കുവച്ച് ഗാനാര്‍ച്ചനയുമായി പ്രിയപ്പെട്ട നെടുമുടി വേണു ചേട്ടന്‍’. എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാല്‍ ഇത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Share this story