ചാക്കോച്ചന്റേയും പ്രിയയുടേയും ഇസയ്ക്ക് ഇന്ന് ഒരു വയസ്സ്

ചാക്കോച്ചന്റേയും പ്രിയയുടേയും ഇസയ്ക്ക് ഇന്ന് ഒരു വയസ്സ്

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസഹാക്ക് കടന്നുവന്നത്. ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമെല്ലം ചാക്കോച്ചന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇസയ്ക്ക് ഒരു വയസ്സ് തികഞ്ഞിരിക്കുകയാണ്. 2005 ഏപ്രില്‍ രണ്ടിനായിരുന്നു ഇവര്‍ വിവാഹിതരായത്. മകന്‍ എത്തിയ ശേഷം തങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറിയെന്ന് ചാക്കോച്ചനും പ്രിയയും പറഞ്ഞിട്ടുണ്ട്.

ഇസ എന്ന് വിളിക്കുന്ന ഇസഹാക്കിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ചാക്കോച്ചന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിന്റെ പിറന്നാള്‍ വളരെ ആഘോഷമാക്കും എന്നാണ് ആരാധകര്‍ കരുതിയിരുന്നത്,

എന്നാല്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ അതിനു കഴിയാത്ത സാഹചര്യം ആണ്, പ്രിയയും ചാക്കോച്ചനും വീട്ടില്‍ തന്നെയാണ്. ഇസയുടെ പിറന്നാള്‍ ആഘോഷത്തെ പറ്റിയുള്ള വിവരങ്ങള്‍ ദമ്പതികള്‍ പുറത്തു വിട്ടിട്ടില്ല, എല്ലാവരും ഇസയുടെ പിറന്നാള്‍ വിശേഷങ്ങള്‍ അറിയുവാനുള്ള ആകാംക്ഷയിലാണ്.

ഒന്നാം പിറന്നാളുകാരന് ആശംസ അറിയിച്ച് ആരാധകരും എത്തിയിട്ടുണ്ട്. ഇസയുടെ ചിത്രങ്ങള്‍ ചേര്‍ത്തൊരുക്കിയ വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനിടയിലാണ് ഇസു ബേബിക്ക് ആശംസ നേര്‍ന്ന് പേളി മാണിയും എത്തിയിട്ടുള്ളത്.

ഹാപ്പി ബര്‍ത്ത് ഡേ ലിറ്റില്‍ ചാംപ്യന്‍. ഇസു ബേബിയ്ക്ക് ഒരു വയസ്സായി. അവന്റെ പിതാവെന്ന നിലയില്‍ നിങ്ങള്‍ രണ്ടാളും ഒരുപാട് അനുഗ്രഹിക്കപ്പെട്ടവരാണെന്നായിരുന്നു പേളി കുറിച്ചത്. ഇസയെ എടുത്ത് നില്‍ക്കുന്നതിന്റെ ചിത്രവും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Share this story