അവള്‍ ഒരു മാലാഖയാണ്, നഴ്‌സുമാരെ അഭിനന്ദിച്ച് ഷാജി കൈലാസ്

അവള്‍ ഒരു മാലാഖയാണ്, നഴ്‌സുമാരെ അഭിനന്ദിച്ച് ഷാജി കൈലാസ്

കൊവിഡ് 19ന് എതിരെയുള്ള നഴ്‌സുമാരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് സംവിധായകന്‍ ഷാജി കൈലാസ്.

കരുത്തന്‍, സ്വതന്ത്രന്‍, പ്രചോദനം, കഠിനാധ്വാനം, വിശ്വസനീയമായത്, നിശ്ചയദാര്‍ഢ്യം, വിശ്വസ്തന്‍, സമര്‍പ്പിതന്‍ , കരുതല്‍, അനുകമ്പയുള്ളവന്‍, എല്ലാത്തിനും ഒരു പേര് മാത്രമേയുള്ളൂ. നഴ്‌സ്. ഷാജി കൈലാസ് നഴ്‌സുമാരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. അവള്‍ ഒരു മാലാഖയാണ്, അവളുടെ പുഞ്ചിരി നിരവധി ജീവിതങ്ങളെ തിരികെ കൊണ്ടുവരുന്നു.

ജോലിക്ക് ആദ്യം എത്തുന്നതും അവസാനം പോകുന്നതും അവളാണ്. അവള്‍ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോകുന്നു, ഒരു മാലാഖയെന്ന നിലയില്‍ അവളെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുക. എല്ലാ നഴ്സുമാര്‍ക്കും വലിയ സല്യൂട്ട് എന്നും ഫോട്ടോ ഷെയര്‍ ചെയ്ത് ഷാജി കൈലാസ് കുറിച്ചു.

Share this story