നൃത്തരംഗത്തും തനിക്ക് പിടിയുണ്ടെന്ന് തെളിയിച്ച് ഷമ്മി തിലകന്‍

നൃത്തരംഗത്തും തനിക്ക് പിടിയുണ്ടെന്ന് തെളിയിച്ച് ഷമ്മി തിലകന്‍

അഭിനയം, ഡബ്ബിങ്, പാട്ട് രംഗങ്ങളിലും മാത്രമല്ല, നൃത്തരംഗത്തും തനിക്ക് പിടിയുണ്ടെന്ന് തെളിയിച്ച് നടന്‍ ഷമ്മി തിലകന്‍. തന്റെ അധികമാരും കാണാത്ത ആ മുഖം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് മുന്നിലേയ്ക്ക് വെച്ചിരിക്കുകയാണ് താരം. അച്ഛന്റെ പാത പിന്‍തുടര്‍ന്ന് നാടകത്തിലൂടെ സിനിമയിലെത്തി വില്ലന്‍ വേഷങ്ങളില്‍ കത്തി കസറുന്ന ഷമ്മി തിലകന്റെ അറിയപ്പെടാത്ത മുഖം.

ശബ്ദം കൊണ്ടും അഭിനയം കൊണ്ടും മലയാളികളെ ഏറെ വിസ്മയിപ്പിച്ചയാളുടെ ഈ പുതുമുഖം ആരാധകര്‍ ഏറെ വിസ്മയത്തോടെ തന്നെയാണ് നോക്കിക്കാണുന്നത്.

തന്റെ ഭരതനാട്യം അരങ്ങേറ്റ രംഗങ്ങളാണ് ഷമ്മി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ‘അമ്മയുടെ (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ) പാദങ്ങളില്‍ നമസ്‌കരിച്ച്’ എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. എന്തായാലും ആരാധകര്‍ ചിത്രമേറ്റെടുത്തിരിക്കുകയാണ്.

Share this story