അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് ഭാവന

അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് ഭാവന

അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് നടി ഭാവന. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ പങ്കുവച്ചാണ് നടി ആശംസകള്‍ നേര്‍ന്നത്. ഇത്രയും സ്‌നേഹം നിറഞ്ഞ അച്ഛനെയും അമ്മയെയും തന്ന് എന്റെ ജീവിതം അനുഗ്രഹീതമാക്കിയതിന് ആരോട് നന്ദി പറയണമെന്ന് അറിയില്ല എന്ന് ഭാവന പറയുന്നു. സത്യന്ധമായ സ്‌നേഹം നിങ്ങളില്‍ നിന്നാണ് കണ്ടു, അതെന്റെ മനസിനെ സന്തോഷിപ്പിച്ചു.

അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് ഭാവന

ഒരു മകളെന്ന നിലയിലും ഞാന്‍ പൂര്‍ണ സന്തോഷവതിയാണ്. അച്ഛാ, ഞങ്ങളുടെ കൂടെ ഇല്ലെന്നറിയാം. പക്ഷേ അച്ഛനോടുള്ള ഞങ്ങളുടെ സ്‌നേഹം ഒരിക്കലും മരിക്കില്ല. മിസ് യു അച്ഛായെന്ന് ഭാവന എഴുതുന്നു. ഫോട്ടോഗ്രാഫറായ ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രനാണ് ഭാവനയുടെ അച്ഛന്‍. പുഷ്പലതയാണ് അമ്മ. 2015ലാണ് ഭാവനയുടെ അച്ഛന്‍ മരിച്ചത്.

Share this story