അന്ന് അഭിനയം എന്ന് പറഞ്ഞാൽ ലൈംഗികബന്ധം എന്നായിരുന്നു; സിനിമയിലേക്ക് എത്തിയ സമയത്ത് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് നടി ഷാരോൺ സ്റ്റോൺ

അന്ന് അഭിനയം എന്ന് പറഞ്ഞാൽ ലൈംഗികബന്ധം എന്നായിരുന്നു; സിനിമയിലേക്ക് എത്തിയ സമയത്ത് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് നടി ഷാരോൺ സ്റ്റോൺ

90 കളിൽ ഹോളിവുഡിൽ സ്ത്രീവിരുദ്ധത ശക്തമായിരുന്നുവെന്ന് നടി ഷാരോൺ സ്റ്റോൺ. 1990-കളിൽ താൻ സിനിമയിലേക്ക് എത്തുന്ന സമയത്ത് നേരിട്ട ദുരനുഭവങ്ങളെ കുറിച്ചാണ് 62- കാരിയായ നടി മനസ്സ് തുറന്നത്. അന്ന് മോഡലിംഗും അഭിനയവും എന്ന് പറഞ്ഞാൽ ലൈം?ഗികബന്ധം തന്നെയായിരുന്നു എന്നാണ് താരം പറയുന്നത്.

തുടക്കത്തിൽ തനിക്ക് പുരുഷത്വം കൂടുതലാണെന്നും തീരെ സെക്‌സിയല്ലെന്നും കണ്ടെത്തുകയായിരുന്നു. ആ ധാരണ തിരുത്താനായി പ്ലേ ബോയ് മാഗസിനു വേണ്ടി അർദ്ധ നഗ്‌നയായി ഫോട്ടോഷൂട്ട് ചെയ്യേണ്ടി വന്നെന്നും സ്റ്റോൺ പറയുന്നു. 20 വർഷം മുമ്പ് ഹോളിവുഡ് തീർത്തും സ്ത്രീവിരുദ്ധമായിരുന്നു. തനിക്ക് പ്രായം തോന്നിക്കുമെന്നും അതിനാൽ തനിക്കൊപ്പം അഭിനയിക്കില്ലെന്നും തന്നെക്കാൾ മൂന്ന് വയസ് കൂടുതലുള്ള മെൽ ?ഗിബ്‌സൺ പറഞ്ഞു.

1992- ൽ പുറത്തിറങ്ങിയ ബേസിക് ഇൻസ്റ്റിക്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഷാരോൺ സ്റ്റോൺ ശ്രദ്ധ നേടുന്നത്. തുടർന്ന് ഏറ്റവും സെക്‌സിസ്റ്റ് സ്റ്റാർ എന്ന പദവിയിൽ താരമെത്തി. എന്നാൽ ആ സ്ഥാനം തനിക്ക് അഭിമാനം നൽകിയിട്ടില്ലെന്നാണ് സ്റ്റോൺ പറയുന്നത്. സ്ത്രീകൾ സെക്‌സിയാണെന്ന് കണ്ടെത്തിയാൽ വലിയ സന്തോഷമാണ്. എന്നാൽ പുരുഷന്മാർ ലൈംഗിക പീഡകരായിരിക്കും. അവർക്ക് ഇഷ്ടമെന്ന് തോന്നുന്നതെല്ലാം അവർ കൈയടക്കും. 1990- കളിൽ ഇങ്ങനെയായിരുന്നു- സ്റ്റോൺ പറഞ്ഞു. ഇറോട്ടിക്ക് ത്രില്ലറുകളിലെ നടന്മാരുടെ ലൈം?ഗിക രം?ഗങ്ങൾ കണ്ട് പലരും ഐക്കോണിക്കെന്ന് വാഴ്ത്തുന്നുണ്ട്. എന്നാൽ നായിക തന്റെ താത്പര്യക്കുറവ് വ്യക്തമാക്കിയിട്ടും അത് ചർച്ചയാവുകയാണ്.

Share this story