മുപ്പത് സെക്കന്‍ഡ് കൊണ്ട് എങ്ങനെ മാസ്‌ക്ക് ഉണ്ടാക്കും? സണ്ണി ലിയോണിന്റെ വ്യത്യസ്ത ആശയങ്ങള്‍

മുപ്പത് സെക്കന്‍ഡ് കൊണ്ട് എങ്ങനെ മാസ്‌ക്ക് ഉണ്ടാക്കും? സണ്ണി ലിയോണിന്റെ വ്യത്യസ്ത ആശയങ്ങള്‍

ലോകമെമ്പാടും കൊറോണ മഹാമാരിയായി പടരുകയാണ്. കൊറോണയില്‍ നിന്നും സുരക്ഷിതരായിരിക്കാന്‍ മാസ്‌ക്ക് ധരിക്കുന്നതും പ്രാധാന്യമുള്ള കാര്യമാണ്. ഹോം മെയ്ഡ് മാസ്‌ക്കുകള്‍ ഉപയോഗിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പകര്‍ത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍.

അടിയന്തരമായി 30 സെക്കന്‍ഡ് കൊണ്ട് മാസ്‌ക്ക് നിര്‍മ്മിക്കാനായി എന്ത് ചെയ്യണമെന്നാണ് സണ്ണി പറഞ്ഞു തരുന്നത്. ഡയപ്പര്‍ വച്ച് അടിപൊളി മാസ്‌ക്ക് ഉണ്ടാക്കാം. മുഖം മൂടി അത്യുത്തമം ആണെന്നും സണ്ണി പങ്കുവെച്ച ഫോട്ടോകളിലൂടെ വ്യക്തമാക്കുന്നു.

ഈ ഐഡിയ സൂപ്പറാണ്, ഇത് നന്നായിട്ടുണ്ട് എന്ന കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Share this story