നയൻ‌താര എന്റെ ഭർത്താവിനെ തട്ടി എടുത്ത് എന്റെ ജീവിതം തകർത്തു, അവൾ ശിക്ഷിക്കപ്പെടണം ; റംലത്ത്

നയൻ‌താര എന്റെ ഭർത്താവിനെ തട്ടി എടുത്ത് എന്റെ ജീവിതം തകർത്തു, അവൾ ശിക്ഷിക്കപ്പെടണം ; റംലത്ത്

ഒരുകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയ ജോഡികളായിരുന്നു പ്രഭുദേവയും നയൻതാരയും. തമിഴ് സൂപ്പർ സ്റ്റാർ ചിമ്പുവുമായുള്ള പ്രണയത്തിന് ശേഷമാണ് നയൻ‌താര പ്രഭുദേവയുമായി അടുക്കുന്നത്. എന്നാൽ പ്രഭുദേവയും നയൻതാരയും പിരിഞ്ഞ് വർഷങ്ങൾക്ക് ഇപ്പുറം പ്രഭുദേവയുടെ ഭാര്യ ഇവരുടെ ബന്ധത്തെ കുറിച്ച്‌ തുറന്ന് പറയുകയാണ്. ഒരു അഭിമുഖത്തിലാണ് പ്രഭുദേവയുടെ മുന്‍ ഭാര്യ റംലത്ത് എന്ന ലത ഈ കാര്യത്തെ കുറിച്ച് തുറന്നടിച്ചത്.

 

എന്റെ കുടുംബം തകർത്തവളാണ് നയൻ താര അവൾ ശിക്ഷിക്കപ്പെടണം എന്റെ ഭർത്താവിനെ എന്നിൽ നിന്നും തട്ടിയെടുത്തവാളാണ് നയന്താരയെന്നും മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തന്റെ സുഖങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന എല്ലാ സ്ത്രീകളും ശിക്ഷിക്കപ്പെടണമെന്നും റംലത്ത് പറയുന്നു.

 

എന്റെ ഭർത്താവ് പ്രഭുദേവ നയൻതാരയെ പ്രണയിക്കില്ല നയൻ‌താര അദ്ദേഹത്തെ മയക്കി എടുത്തതാണെന്നും റംലത്ത് ആരോപിക്കുന്നു. കഴിഞ്ഞ പതിനഞ്ച് വരഷത്തോളമായി ഞാനും പ്രഭുദേവയും ഒരു കുടുംബമായി കഴിയുന്നു നല്ലൊരു ഭർത്താവും ഗൃഹനാഥനുമായിരുന്നു അദ്ദേഹം. അടുത്തിടെ ഞങ്ങൾക്ക് വേണ്ടി പ്രഭുദേവ വീട് വരെ വാങ്ങി തന്നിരുന്നു. എന്നാൽ ഇപ്പോൾ അദ്ധേഹത്തിന്റെ കുടുംബത്തെയും അദ്ദേഹം തിരിഞ്ഞ് നോക്കാറില്ല എന്നും റംലത്ത് പറയുന്നു. 1995 ലായിരുന്നു പ്രഭുദേവ റംലത്തിനെ വിവാഹം കഴിക്കുന്നത്. മുസ്ലിം ആയിരുന്ന റംലത്ത് താരത്തെ വിവാഹം കഴിക്കാന്‍ വേണ്ടി ഹിന്ദു മതം സ്വീകരിക്കുകയിരുന്നു. തുടര്‍ന്നാണ് റംലത്ത് എന്ന പേര് മാറ്റിലത എന്നാക്കി.

 

പ്രഭുദേവയും നയൻതാരയും പിരിഞ്ഞതിന് ശേഷം നയൻതാര നടൻ ആര്യയുമായി പ്രണയത്തിലായിരുന്നു. പിന്നീട് ആര്യയെയും ഉപേക്ഷിച്ച് ഇപ്പോൾ വിഗ്‌നേഷുമായി പ്രണയത്തിലാണ്.

Share this story