വെയിലിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

വെയിലിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഷെയ്ൻ നിഗത്തിനെ നായകനാക്കി ശരത് മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വെയിൽ. നീണ്ട വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ചിത്രം വീണ്ടും ഷൂട്ടിങ് ആരംഭിച്ചത്. തുടർന്ന് വെയിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രവീൺ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. രംഗനാഥ് രവിയാണ് ശബ്ദ മിശ്രണം. മേയ് മാസത്തിൽ ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗുഡ്വിൽ എനെർടൈന്റ്‌മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. ശരത് മേനോൻ ലിജോ ജോസ് പല്ലിശേരിയുടെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ളയാളാണ്.

Share this story