അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് തക്ക മറുപടി നല്‍കി ശ്രീയ സരണിന്റെ ഭര്‍ത്താവ്

അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് തക്ക മറുപടി നല്‍കി ശ്രീയ സരണിന്റെ ഭര്‍ത്താവ്

ഫെയ്‌സ്ബുക്ക് ലൈവില്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് തക്ക മറുപടിയുമായി നടി ശ്രീയ സരണിന്റെ ഭര്‍ത്താവ് ആന്‍ഡ്രേ കൊശ്ചീവ്. ആന്‍ഡ്രേയുടെ പിറന്നാളിനോട് അനുബന്ധിച്ച് ലൈവില്‍ എത്തിയതായിരുന്നു ശ്രിയ. ഇതിനിടെയാണ് ഒരാള്‍ നടിയുടെ ശരീരഭാഗത്തെക്കുറിച്ച് അശ്ലീല കമന്റിട്ടത്.

ലൈവില്‍ ശ്രീയയ്‌ക്കൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു. ഈ കമന്റ് നടി വായിക്കാനിടയായി. അതുകേട്ടാണ് മറുപടിയുമായി ആന്‍ഡ്രേ തന്നെ എത്തിയത്. ‘ഞാന്‍ നിങ്ങളോട് യോജിക്കുന്നു. നിങ്ങള്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ആ ശരീരഭാഗത്തെക്കുറിച്ച് ഇനിയും കൂടുതല്‍ കമന്റുകള്‍ പോരട്ടെ.

നിങ്ങളുടെ സ്‌നേഹം ഞങ്ങള്‍ പിന്തുണയ്ക്കുന്നു.’ഇങ്ങനെയായിരുന്നു ആന്‍ഡ്രേയുടെ മറുപടി. എന്നാല്‍ ആരും തന്നെ ഇത്തരത്തിലുള്ള ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല. ഭര്‍ത്താവിന്റെ മറുപടി കേട്ട് ആദ്യം ശ്രേയ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് പൊട്ടിച്ചിരിയോടെ ആണ് അതിനെ ഏറ്റെടുത്തത്.

https://www.youtube.com/b20928e3-c197-4f6c-a4d8-1dd4c56a0481

Share this story