ബ്ലൗസ് പീസ് കൊണ്ട് എളുപ്പത്തില്‍ മാസ്‌ക്കുണ്ടാക്കി വിദ്യാ ബാലന്‍- വീഡിയോ

ബ്ലൗസ് പീസ് കൊണ്ട് എളുപ്പത്തില്‍ മാസ്‌ക്കുണ്ടാക്കി വിദ്യാ ബാലന്‍- വീഡിയോ

വീട്ടില്‍ തന്നെ മാസ്‌കുണ്ടാക്കുന്ന വീഡിയോ കാണിച്ച് നടന്‍ ഇന്ദ്രന്‍സ് രംഗത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് നടന്റെ വീഡിയോയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ നടി വിദ്യാ ബാലന്‍ ആണ് ആര്‍ക്കും പരീക്ഷിക്കാവുന്നൊരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഈ സമയത്ത് ഏറ്റവും ആവശ്യമായ സാധനമാണ് മാസ്‌കുകള്‍. ഇനി ഇത് ഉണ്ടാക്കാന്‍ തുണി എവിടെയും തപ്പിപ്പോകേണ്ടെന്നാണ് വിദ്യ പറയുന്നത്.

ബ്ലൗസ് പീസും ഹെയര്‍ ബാന്‍ഡും ഉപയോഗിച്ച് എളുപ്പത്തില്‍ മാസ്‌കുണ്ടാക്കി കാണിക്കുകയാണ് വിദ്യ. നിരവധിപേര്‍ ഇതിനോട് യോജിക്കുന്നുവെന്ന് കമന്റ് ചെയ്തിട്ടുണ്ട്. ബ്ലൗസ് പീസ് മാത്രമല്ല, ഉപയോഗിക്കാത്ത സാരിയും നിങ്ങള്‍ക്കിങ്ങനെ പ്രയോജനപ്പെടുത്താമെന്നും താരം പറയുന്നുണ്ട്.

Share this story