ടെലിവിഷന്‍ കലാകാരന്‍ ഷാബുരാജ് അന്തരിച്ചു

ടെലിവിഷന്‍ കലാകാരന്‍ ഷാബുരാജ് അന്തരിച്ചു

കോമഡി സ്റ്റാര്‍സ് പരിപാടിയിലൂടെ ശ്രദ്ധേയനായ കലാകാരന്‍ ഷാബുരാജ് അന്തരിച്ചു. ഹൃദയഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

ഇന്നലെ വൈകിട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍ധന കുടുംബാംഗമായ ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള പരക്കം പാച്ചിലിലായിരുന്നു സുഹൃത്തുക്കള്‍. അതിനിടയിലായിരുന്നു അപ്രതീക്ഷിത മരണം. നാല് കുട്ടികളുടെ പിതാവാണ് ഷാബുരാജ്.

Share this story